Sorry, you need to enable JavaScript to visit this website.

ലോകബാങ്ക് തലപ്പത്തേക്ക് അജയ്  ബംഗയെ അമേരിക്ക   നാമനിര്‍ദ്ദേശം ചെയ്തു 

വാഷിംഗ്ടണ്‍- ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവ് അജയ് ബംഗയെ ലോകബാങ്കിന്റെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സാമ്പത്തിക ഉള്‍പ്പെടുത്തലും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം രൂപപ്പെടുത്തിയ ബംഗയുടെ അനുഭവ സമ്പത്തിനെ അഭിനന്ദിച്ച് കൊണ്ടാണ്  ബൈഡന്‍ സുപ്രധാന നീക്കം നടത്തിയത്.
കഴിഞ്ഞയാഴ്ച രാജി പ്രഖ്യാപിച്ച ഡേവിഡ് മാല്‍പാസിന് പകരമായി മെയ് ആദ്യം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് ലോക ബാങ്ക് ബുധനാഴ്ച അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തോടും വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റ് വെല്ലുവിളികളോടും മികച്ച രീതിയില്‍ പ്രതികരിക്കുന്നതിന് സ്ഥാപനം വലിയ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുമ്പോള്‍, ബംഗയുടെ നാമനിര്‍ദ്ദേശം ബില്യണ്‍ കണക്കിന് ഡോളര്‍ ഫണ്ടിംഗിന് മേല്‍നോട്ടം വഹിക്കുന്ന ജോലി അദ്ദേഹം ഏറ്റെടുക്കുമെന്ന ഉറപ്പുനല്‍കുന്നതാണ്.
'ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അജയ് സജ്ജനാണ്,' ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'വികസ്വര സമ്പദ്വ്യവസ്ഥയിലേക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരികയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തതിനൊപ്പം, ആഗോള കമ്പനികള്‍ കെട്ടിപ്പടുക്കാനും നിയന്ത്രിക്കാനും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചു.' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ സംഘടനകളിലുണ്ടായിരുന്ന സമയത്ത് കാലാവസ്ഥാ വ്യതിയാനം പോലുള്ള അടിയന്തര വെല്ലുവിളികളെ നേരിടാന്‍ പൊതു-സ്വകാര്യ വിഭവങ്ങള്‍ സമാഹരിക്കുന്ന ബംഗയുടെ അനുഭവവും ബൈഡന്‍ എടുത്തുപറഞ്ഞു.
ബാങ്കിലെ ഏറ്റവും വലിയ ഷെയര്‍ഹോള്‍ഡറായ യുഎസില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ഇതുവരെ ലോകബാങ്കിന്റെ തലപ്പത്തെത്തിയിരുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ തലവനാവട്ടെ യൂറോപ്പില്‍ നിന്നുള്ള ആളുമായിരിക്കും. എന്നാലിപ്പോള്‍ വികസ്വര രാജ്യങ്ങളും വളര്‍ന്നുവരുന്ന വിപണികളും ആ തിരഞ്ഞെടുപ്പുകള്‍ വിശാലമാക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.
ബംഗയുടെ നാമനിര്‍ദ്ദേശമാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ മറ്റ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദേശങ്ങള്‍ മാര്‍ച്ച് 29 വരെ സ്വീകരിക്കും. ബാങ്കിന്റെ 77 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു വനിതാ തലപ്പത്ത് വരാത്ത സാഹചര്യത്തില്‍ ഇത്തവണ ഒരു വനിത വരട്ടെയെന്ന നിലപാടാണ് മറ്റൊരു പ്രധാന ഓഹരി ഉടമയായ ജര്‍മ്മനി സ്വീകരിക്കുന്നത്.
അതേസമയം, മറ്റ് രാജ്യങ്ങള്‍ ഈ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുമോ എന്ന കാര്യം അറിയില്ലെന്ന് ഒരു യുഎസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയില്‍ വളര്‍ന്നെങ്കിലും ഇപ്പോള്‍ യുഎസ് പൗരനായ ബംഗ നിലവില്‍ യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ്. 2025ഓടെ 1 ബില്യണ്‍ ആളുകളെയും 50 ദശലക്ഷം മൈക്രോ-ചെറുകിട ബിസിനസുകളെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട മാസ്റ്റര്‍കാര്‍ഡ് ഐഎന്‍സിയുടെ തലപ്പത്ത് 12 വര്‍ഷത്തോളം ഇരുന്ന ശേഷം 2021 ഡിസംബറില്‍ അദ്ദേഹം വിരമിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചേര്‍ന്ന് വടക്കന്‍-മധ്യ അമേരിക്കയിലെ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിഭവങ്ങള്‍ സമാഹരിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍ അജയ് ബംഗ. മാസ്റ്റര്‍കാര്‍ഡിലെ ബംഗയുടെ അനുഭവവും കാലാവസ്ഥാ വിഷയങ്ങളിലേക്ക് സ്വകാര്യ മൂലധനത്തെ വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും, ലോകബാങ്കിന്റെ ഇരട്ട ലക്ഷ്യങ്ങളായ തീവ്രമായ ദാരിദ്ര്യം ഇല്ലാതാക്കുക, പങ്കിട്ട സമൃദ്ധി വിപുലീകരിക്കുക എന്നിവ കൈവരിക്കാന്‍ സഹായിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ 

Latest News