വാഷിംഗ്ടണ്‍ - അതിശക്തമായ ശീതക്കാറ്റിനെ തുടര്‍ന്ന് യു.എസില്‍ ബുധനാഴ്ച 1700ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 1771 സര്‍വീസുകളാണ് ബുധനാഴ്ച മാത്രം റദ്ദാക്കിയത്. 6400 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. വ്യാഴാഴ്ചയും ശീതകാറ്റ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.20 വരെ 700 സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവേയറിന്റെ റിപ്പോര്‍ട്ട് പ്രകാരം യുനൈറ്റഡ്, അമേരിക്കന്‍, അലാസ്‌ക എയര്‍ലൈന്‍സ് എന്നിവര്‍ ബുധനാഴ്ച നാനൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡെല്‍റ്റ എയര്‍ലൈന്‍ മൂന്നൂറിലേറെ വിമാന സര്‍വീസുകളും സൗത്ത്‌വെസ്റ്റ് 290 സര്‍വീസുകളും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.
മിനിയാപൊളിസ്-സെന്റ് പോള്‍ രാജ്യാന്തര വിമാനത്താവളം, ഡെന്‍വര്‍ രാജ്യാന്തര വിമാനത്താവളം, ഡിട്രോയിറ്റ് മെട്രോപൊളിറ്റന്‍ വെയ്ന്‍ കൗണ്ടി വിമാനത്താവളം എന്നിവിടങ്ങളിലാണ് ശൈത്യക്കാറ്റ് കാര്യമായി ബാധിച്ചത്. ഷിക്കാഗോയിലെ ഒ'ഹെയര്‍ രാജ്യാന്തര വിമാനത്താവളം, ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളം എന്നിവയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു.