യുവതിയുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ്; പെണ്‍കുട്ടിയേയും സ്ത്രീകളേയും രക്ഷപ്പെടുത്തി

മുംബൈ- യുവതിയുടെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് കണ്ടെത്തിയ പോലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രണ്ട് സ്ത്രീകളേയും രക്ഷപ്പെടുത്തി. വിക്രോളിയില്‍ വേശ്യാവൃത്തി റാക്കറ്റ് നടത്തുന്നതായി മുംബൈ െ്രെകംബ്രാഞ്ചിന് ലഭിച്ച സൂചനയെ തുടര്‍ന്നായിരുന്നു അന്വേഷണം.  തുടര്‍ന്ന് വിക്രോളിയിലെ പാര്‍ക്ക്‌സൈറ്റ് പോലീസിന്റെ പരിധിയിലുള്ള സ്ഥലത്ത് പ്രത്യേക സംഘം റെയ്ഡ് നടത്തി.
സെക്‌സ് റാക്കറ്റിനു നേതൃത്വം നല്‍കിയ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് യുവതി ദുരുപയോഗം ചെയ്തിരുന്നത്.
അതിനിടെ, മറ്റൊരു സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പെണ്‍വാണിഭം നടത്തുന്ന ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ഏഴ് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. റെയ്ഡില്‍ 14 മൊബൈല്‍ ഫോണുകള്‍, ഒരു പേടിഎം സ്‌കാനര്‍, 1,900 രൂപ എന്നിവയും മറ്റ് സാധനങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News