ഓട്ടോ തൊഴിലാളികള്‍ മുഖേന വ്യാജ സ്വര്‍ണം പണയം വെക്കുന്ന സ്ത്രീ പിടിയില്‍

തൃശൂര്‍- വിയ്യൂര്‍  തിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ  പ്രതിയായ കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിലെ മുട്ടക്കാട്ടില്‍ തെക്കേതില്‍ വീട്ടില്‍ രാജേന്ദ്രന്‍ ഭാര്യ  ആനിയെ (50)പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
തിരൂര്‍ സ്വദേശിയായ ഓട്ടോ റിക്ഷ തൊഴിലാളി മുഖേനയാണ്‌വ്യാജസ്വര്‍ണം ബാങ്കില്‍ പണയം വെക്കാന്‍ ശ്രമിച്ചത്. സംശയം തോന്നി ബാങ്കുകാര്‍  വിളിച്ച് പോലീസ് അവിടെ എത്തുമ്പോഴേക്കും സ്ത്രീ രക്ഷപ്പെട്ടിരുന്നു.
ഓട്ടോ റിക്ഷ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ച് അവര്‍ മുഖാന്തിരം വ്യാജ സ്വര്‍ണം പണയം വെച്ച് കാശ് കൈപ്പറ്റുകയാണ് ഇവരുടെ രീതി. സമാന രീതിയില്‍ സംസ്ഥാനത്തെ മറ്റു പല സ്‌റ്റേഷനുകളിലും കേസുകളുണ്ട്. ഇന്റര്‍നെറ്റ് കോളുകള്‍ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഇവരെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News