Sorry, you need to enable JavaScript to visit this website.

മിര മുരാതി: ചാറ്റ്ജിപിടിക്കു പിന്നിലെ വനിത 

നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ മുഖ്യ സാങ്കേതിക വിദ്യാ ഓഫീസറാണ് മിരാ മുരാതി. 35 കാരിയായ മിര അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് ജനിച്ചുവളർന്നതെങ്കിലും ഇന്ത്യൻ വംശജയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അവരുടെ കുടുംബപ്പേര് അൽബേനിയൻ പാരമ്പര്യമാണ് വ്യക്തമാക്കുന്നത്. 
ഡാർട്മൗതിലെ തായർ സ്‌കൂൾ ഓഫ് എൻജിനീയറിംഗിൽ നിന്നാണ് എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയത്. ലിങ്ക്ഡ് ഇൻ ബോയ പ്രകാരം ഗോൾഡൻ സാച്ചസ് കമ്പനിയിൽ സമ്മർ അനലിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2013 മുതൽ 2016 വരെ ടെസ് ലയുടെ മോഡൽ എക്‌സിൽ സീനിയർ പ്രൊഡക്ട് മാനേജരായിരുന്നു. 2018 ലാണ് അപ്ലൈഡ് ആർടിഫിഷ്യൽ ഇന്റലിജൻ വൈസ് പ്രസിഡണ്ടായാണ് മിരാ മുരാതി ഓപൺ എ.ഐയിൽ ചേർന്നത്. ചാറ്റ്ജിപിടി വികസിപ്പിച്ച കാലിഫോർണിയ ആസ്ഥാനമായുള്ള റിസേർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയായ ഓപ്പൺ എ.ഐയിൽ ഇപ്പോൾ ചീഫ് ടെക്‌നോളജി ഓഫീസറാണ്. 
ആർടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ്ജിപിടിയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി കൂടിയാണ് മിരാ മുരാതി മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചത്. 
ഉപയോക്താവ് നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ടെക്സ്റ്റ് സൃഷ്ടിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. 2022 നവംബറിൽ ആരംഭിച്ച ചാറ്റ്ജിപിടി ലോകമെമ്പാടും ജനപ്രിയമായി മാറി.
എന്നാൽ ഇപ്പോൾ വിദഗ്ധർ ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയാണ്. 
എഐ ദുരുപയോഗം ചെയ്യപ്പെടാം, അല്ലെങ്കിൽ മോശം സ്വഭാവക്കാർക്ക് അത് ഉപയോഗിക്കാം. അതിനാൽ, ആഗോളതലത്തിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിങ്ങൾ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. മാനുഷിക മൂല്യങ്ങളുമായി യോജിപ്പിച്ച് എഐയുടെ ഉപയോഗം നിങ്ങൾ എങ്ങനെ നിയന്ത്രിക്കും എന്നത് പ്രധാനമാണെന്ന് അവർ ടൈം മാഗസിനോട് പറഞ്ഞു.
കമ്പനിക്ക് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സഹായവും ആവശ്യമാണെന്ന് മിര മുരാതി പറയുന്നു. ഞങ്ങൾ ഒരു ചെറിയ കൂട്ടം ആളുകളാണ്, ഞങ്ങൾക്ക് ഈ സിസ്റ്റത്തിൽ ഒരു ടൺ കൂടുതൽ വിവരങ്ങളും സാങ്കേതികവിദ്യകൾക്കപ്പുറമുള്ള കൂടുതൽ ഇൻപുട്ടും ആവശ്യമാണ്. 

Latest News