സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം,  കേരളത്തില്‍ 1500 രൂപ കുറഞ്ഞു 

കോഴിക്കോട്-കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില്‍പ്പന. ഇന്ന് പവന് 160 രൂപയാണ് താഴ്ന്നത്. മൂന്നാഴ്ചയ്ക്കിടെ 1500  രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഓരോ ദിവസവും നേരിയ കുറവ് സംഭവിക്കുന്നത്. ഈ മാസം രണ്ടിന് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന് 41440 രൂപയാണ് ഇന്നത്തെ പവന്‍ വില. വരും ദിവസങ്ങളിലും നേരിയ കുറവിന് സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. സ്വര്‍ണവില കേരളത്തില്‍ കുറഞ്ഞുവരികയാണ്. ആഗോള തലത്തിലും ഇതേ സാഹചര്യമാണുള്ളത്. വലിയ തോതിലുള്ള ഇടിവുണ്ടാകുന്നില്ലെങ്കിലും ക്രമേണയുള്ള കുറവാണ് സംഭവിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. 
 

Latest News