കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി : സാധ്യതാ പട്ടികയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തി

ന്യൂദല്‍ഹി :  കോണ്‍ഗ്രസ്  പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരിന്റെ പേരും ഉള്‍പ്പെടുത്തിയതായി സൂചന. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടു വന്നില്ലെങ്കില്‍ അത് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കു കൂട്ടലിലാണ് ക്ഷണിതാവായെങ്കിലും ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന.  കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ആരംഭിക്കുകയാണ്.  പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂര്‍ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത്  പ്ലീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.1338 പേര്‍ക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം മതിയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 


 

Latest News