Sorry, you need to enable JavaScript to visit this website.

മക്കയിലും മദീനയിലും പൊടിക്കാറ്റിന് സാധ്യത, വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം

റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെ വടക്കു, കിഴക്കന്‍  മേഖലകളില്‍ വ്യാഴാഴ്ച  ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മക്ക, മദീന, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റാണ് പ്രവചിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ദൃശ്യപരതക്ക് തടസ്സമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കയില്‍ 30 ഡിഗ്രി വരെ ആയിരിക്കും താപനില. മദീനയിലും റിയാദിലും 29 ഡിഗ്രിയും ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ 29 ഡിഗ്രിയും അബഹ, തബൂക്ക് എന്നിവിടങ്ങളില്‍ 22 ഡിഗ്രിയുമാണ് താപനില.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News