തൃശൂരില്‍ വാഹനാപകടം,  രണ്ടു പേര്‍ മരിച്ചു 

തൃശൂര്‍-കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. തൃശൂര്‍ വെട്ടിക്കലിലാണ് അപകടമുണ്ടായത്. വയനാട് കുപ്പാടി സ്വദേശി എം ആര്‍ അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഇസാഫ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഹോളി ഫാമിലി കോണ്‍വെന്റിന് സമീപമാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാള്‍ ജില്ലാ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സര്‍വീസ് റോഡിലൂടെ പാലക്കാട് ദിശയിലേയ്ക്ക് പോയിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

            

Latest News