ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് താജികിസ്ഥാനില്‍ ഭൂചലനം

ബെയ്ജിംഗ്-താജികിസ്ഥാനില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച രാവിലെ 8.37 നാണ് പത്ത് കി.മീ താഴ്ചയില്‍ ഭൂചലനമുണ്ടായതെന്ന് ചൈനയുടെ ഭൂചലന നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ചു് ചൈനീസ് ഔദ്യോഗിക ടെലിവിഷനായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയില്‍നിന്ന് 82 കി.മീ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാംഗിലെ കാഷ്ഗറിലും ആര്‍ടക്‌സിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാഷ്ഗറില്‍ വൈദ്യുതി വിതരണത്തെയോ ടെലിക്കോം സംവിധാനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ സിന്‍ജിംഗ് റെയില്‍വേയില്‍ അക്‌സുവില്‍വിന്ന് കാഷ്ഗറിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ പ്രാദേശിക അധികൃതര്‍ പാലങ്ങളും തുരങ്കങ്ങളും സിഗ്നല്‍ സംവിധാനങ്ങളും പരിശോധിച്ചു വരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News