Sorry, you need to enable JavaScript to visit this website.

മുസ്ലിംകൾക്കും ആശാരിമാർക്കും എവിടെയാടോ തറവാട്; വിവാദ പ്രസംഗവുമായി ശ്രീജിത് ഐ.പി.എസ്

തിരുവനന്തപുരം- മുസ്ലിംകൾക്കും ആശാരിമാർക്കും എന്നാണെടോ തറവാടുണ്ടായത്. തറവാട് എന്നത് ഒരു നായർ സങ്കൽപ്പമാണ്. സിവിൽ സർവീസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ ജാതീയത വിളമ്പുന്നത് കേരളത്തിലെ എ.ഡി.ജി.പി എസ്. ശ്രീജിത്. കേരളത്തിലെ പരിഷ്‌കൃത സമൂഹമാണ് നായർ വിഭാഗമെന്നും മുസ്ലിംകൾക്കും ആശാരിമാർക്കും എന്നാണ് തറവാടുണ്ടായത് എന്നുമാണ് ക്ലാസിൽ ശ്രീജിത് ചോദിക്കുന്നത്. യു.പി.എസ്.സി കേരളയും ഫോർച്യൂൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരാമർശം. 

ശ്രീജിത്തിന്റെ പ്രസംഗം:

മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബൽസായാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. അതിന് കാരണമായത് ഇവിടുത്തെ നായന്മാരാണെടോ. ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസെസപ്റ്റുണ്ട് -ആൻഡ്രോപോളജിയിലും സോഷ്യോളജിയിലും. കേരളത്തിൽ ഇതാരാണെന്ന് അറിയുമോ. എന്താണ് ഇതിന്റെ ലക്ഷണം എന്താണെന്ന് അറിയുമോ. 

കൂടുതൽ ആളുകളുള്ള സമുദായം എന്ന് ക്ലാസിൽ ഉള്ള ആരോ

പറയുമ്പോൾ അതല്ല, നായൻമാർ എണ്ണത്തിൽ കുറവാണെന്ന് ശ്രീജിത് തിരിച്ചുപറയുന്നുണ്ട്. 

   അവരുടെ രീതി മറ്റു സമുദായങ്ങൾ പകർത്തുന്നുണ്ടെങ്കിൽ അതിനെയാണ് ഡോമിനന്റ് കമ്യൂണിറ്റി എന്ന് പറയുന്നതെന്ന് ശ്രീജിത് തുടർന്നു വിശദീകരിക്കുന്നു. 
ക്ലാസിൽ പങ്കെടുക്കുന്ന ഫിദ എന്ന വിദ്യാർഥിനിയോട് ഫിദയുടെ തറവാട്ടിൽ ആരൊക്കെയുണ്ട് എന്നാണ് ശ്രീജിത് ചോദിക്കുന്നത്. ഫിദ ഉത്തരം പറയുമ്പോൾ ഫിദക്ക് എന്നാടോ തറവാടുണ്ടായത് എന്ന് ശ്രീജിതിന്റെ അടുത്ത ചോദ്യം. ഫിദ ഇസ്ലാം അല്ലേ, ഫിദക്ക് എവിടെയാടോ തറവാട്. തറവാട് എന്നത് നായർ കൺസെപ്റ്റാണ്. നമ്പൂരിയാണ് എങ്കിൽ നമ്മൾ ഇല്ലം അല്ലെങ്കിൽ മന എന്നാണ് പറയുക. 
ഫിദ പറയുന്നു തറവാടാണ് എന്ന്. ഫിദ ഇസ്ലാമല്ലേ. മുസ്ലിംകൾക്ക് ജാതിയില്ല അറിയുമോ. പ്രവാചകന് എവിടെയാടോ ജാതി. ഇവിടെ ഒരു പ്രത്യേക ജാതിയുടെ സംഞ്ജ മാത്രം ഉപയോഗിക്കുന്നു. അങ്ങിനെ ലോകത്ത് മെട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തെ ഡോമിനന്റ് ആക്കിയ ഒരേ ഒരു ഭൂപ്രദേശം കേരളമാകുന്നു.
 

Latest News