ആലുവ-അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി. ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അവിശ്വാസികള്‍ക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസില്‍ പരാതി നല്‍കിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






