തിരുവനന്തപുരം- യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍. ഒറ്റ ടിക്കറ്റില്‍ ഒന്നിലധികം യാത്രാമാര്‍ഗങ്ങള്‍ കോര്‍ത്തിണക്കുന്ന സംവിധാനമാണ് പരിഗണനയില്‍. വീട്ടുപടിക്കല്‍ പൊതുവാഹനങ്ങള്‍ എത്തുന്ന 'ഫസ്റ്റ് മൈല്‍ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയും ആലോചിക്കുന്നു.
ഓട്ടോ, ടാക്‌സി കാറുകള്‍, ടെമ്പോവാനുകള്‍ എന്നിവയെക്കൂടി ഉള്‍ക്കൊള്ളിച്ചാണിത്. ഇത്തരം വാഹനങ്ങളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരെ എത്തിക്കുന്ന ഫീഡര്‍ സര്‍വീസുകളായി ഉപയോഗിക്കും. ഇതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഏകീകൃത ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തും. ഓട്ടോ ഉള്‍പ്പെടെയുള്ളവക്ക് നിശ്ചിത വാടക സര്‍ക്കാര്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ മേഖലയുടെയും ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ ഭൂരിപക്ഷവും പൊതുഗതാഗതം ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ നയം ആലോചിക്കുന്നത്. പൊതുഗതാഗതം ദുര്‍ബലമാകുന്നത് വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും അപകടനിരക്കും ഉയര്‍ത്തും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)