അതിര്‍ത്തി കടന്ന് ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത പാക് പെണ്‍കുട്ടിയെ തിരിച്ചയച്ചു

ബെംഗളൂരു- അതിര്‍ത്തി കടന്ന് ഇന്ത്യക്കാരനെ വിവാഹം ചെയ്ത പാകിസ്ഥാനി പെണ്‍കുട്ടിയെ തിരിച്ചയച്ചതായി പോലീസ് പറഞ്ഞു. ഇന്ത്യക്കാരനായ മുലായം സിംഗ് യാദവുമായി  പ്രണയത്തിലായതിനെ തുടര്‍ന്നാണ് 19 കാരി അതിര്‍ത്തി കടന്നെത്തിയതും വിവാഹം ചെയ്തും. അന്വേഷണത്തില്‍ ഇക്‌റ ജിവാനിയെന്ന പെണ്‍കുട്ടിക്ക് ക്രിമിനില്‍ പശ്ചാത്തലമൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
വിവാഹം ചെയ്യാന്‍ മാത്രമാണ് ഇക്‌റ അതിര്‍ത്തി കടന്നതെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 23 നാണ് പാകിസ്ഥാനിലെ ഹൈദരാബാദ് സ്വദേശിനിയായ ഇക് റയേയും മുലായമിനേയും ബെല്ലാന്‍ഡുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലൂഡോ ഓണ്‍ലൈന്‍ ഗെയിം വഴിയാണ് പെണ്‍കുട്ടി മുലായമിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. മാതാപിതാക്കളെ അറിയിക്കാതെ നേപ്പാളിലെ കാഠ്മണ്ഡുവിലെത്തിയ ഇക്‌റ അവിടെനിന്ന് ബിഹാറിലെ ബീര്‍ഗഞ്ച് അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 ന് ബെംഗളൂരുവിലെത്തി ഇവിടെ താമസിച്ചുവരികയായിരുന്നു. സര്‍ജാപുര്‍ റോഡിനു സമീപം ജുന്നസാന്ദ്ര പ്രദേശത്ത് വാടക വീട്ടിലായിരുന്നു താമസം. റവ യാദവ് എന്ന പേരില്‍ ഇക് റക്ക് ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ച മുലായം യാദവ് പെണ്‍കുട്ടിക്ക് വേണ്ടി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News