Sorry, you need to enable JavaScript to visit this website.

ഒരു ദിവസം 21 ലക്ഷം രൂപ പ്രതിഫലം  ലഭിക്കുന്ന ജോലിയും  ഇന്ത്യയിലുണ്ട് 

സലില്‍ പരേഖ് 

മുംബൈ-മലയാളികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇസ്രായിലില്‍ കൃഷി പഠിക്കാന്‍ പോയ കേരള സര്‍ക്കാര്‍ സംഘത്തില്‍ നിന്ന് മുങ്ങിയ ഇരിട്ടിക്കാരന്‍ ബൈജുവിനെ പറ്റിയാണ്. മൂപ്പര്‍ അവിടെ കണ്ട ഏറ്റവും വലിയ വിശേഷം ഇസ്രായിലില്‍ ഒരു ദിവസം 15,000 രൂപ വരെ പ്രതിഫലം ലഭിക്കുന്ന ജോലിയുണ്ടെന്നതാണ്. എന്നാല്‍ ഇന്ത്യയിലെ ഒരു സി.ഇ.ഒ വാങ്ങുന്ന ശമ്പളം വെച്ചു നോക്കുമ്പോള്‍ ഇതൊന്നുമല്ല. ലോകത്ത് തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന കമ്പനി സി.ഇ.ഒമാരില്‍ ഒരാള്‍  ഇന്ത്യയിലാണ്. 
 ലോകം താല്‍പര്യത്തോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ ഐടി ബുദ്ധിജീവി സലില്‍ പരേഖ് ഒരു ദിവസം ശമ്പളമായി 21 ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇന്ത്യയിലെ നാല് വലിയ ഐ.ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ സി.ഇ.ഒയും എംഡിയുമാണ് അദ്ദേഹം. ബോംബെ ഐ.ഐ.ടിയില്‍ നിന്ന് എറണോട്ടിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. ആഗോള തലത്തിലും ഇന്ത്യയിലും കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഐടി കോര്‍പറേറ്റ് രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്.  ഐടി മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ ജോലിപരിചയമുള്ള പരേഖ് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമാണ്.ഐടി കമ്പനിയില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം കമ്പനിയെ ലാഭകരമായി മുന്നോട്ട് നയിക്കാന്‍ സ്വന്തം സിദ്ധി പ്രയോജനപ്പെടുത്തുകയും ചെയ്തു. ആഗോള ഐടി വ്യവസായത്തില്‍ മികച്ച പ്രവര്‍ത്തന ചരിത്രമുള്ള പരേഖ് കമ്പനിയെ തന്ത്രപരമായ ദിശയിലേക്ക് നയിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാറുണ്ട്.  കോര്‍പ്പറേറ്റ് രംഗത്തും പരേഖ് ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 
സലില്‍ പരേഖിന്റെ ശമ്പളത്തില്‍ 2022ല്‍ 88 ശതമാനം വര്‍ദ്ധനവാണ് ഇന്‍ഫോസിസ് വരുത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ ശമ്പള പാക്കേജ് 79.75 കോടി രൂപയായി ഉയര്‍ന്നു. അതായത് ദിവസം 21 ലക്ഷം രൂപ. ശമ്പളമായി ലഭിക്കുന്ന 79.75 കോടിയില്‍ 11 കോടി സ്ഥിര ശമ്പളവും ബാക്കി പെര്‍ഫോമന്‍സ് ഇന്‍സെന്റീവുമാണ്.
മലയാളികള്‍ ജോലി-വിദ്യാഭ്യാസം സംബന്ധിച്ച കാഴ്ചപ്പാട് മാറ്റിയാല്‍ ഇതൊക്കെ എല്ലാവര്‍ക്കും നേടാവുന്നതേയുള്ളു. മക്കളെയെല്ലാം ഡോക്ടറാക്കണമെന്ന പരമ്പരാഗത കാഴ്ചപ്പാട് മാറ്റിയേ തീരൂ.


 

Latest News