Sorry, you need to enable JavaScript to visit this website.

ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ  പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂദല്‍ഹി- ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വന്‍വന്‍തിരിച്ചടി. രാഷ്ട്രീയ ചാരവൃത്തിക്കേസില്‍ സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഫീഡ്ബാക്ക് യൂണിറ്റ് വഴി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ദല്‍ഹി രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്.
ദല്‍ഹി സര്‍ക്കാര്‍ 2015 ലാണ് ഫീഡ് ബാക്ക് യൂണിറ്റ് രൂപീകരിക്കുന്നത്. തുടര്‍ന്ന് 20 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു. 2016 ഫെബ്രുവരി മുതല്‍ 2016 സെപ്തംബര്‍ വരെ രാഷ്ട്രീയ എതിരാളികളുടെ മേല്‍ ചാരവൃത്തി നടത്തിയെന്നാണ് എഫ്ബിയു ആരോപിക്കുന്നത്. ബി.ജെ.പിയുമായി മാത്രമല്ല എ.എ.പി.യുമായും ബന്ധമുള്ള നേതാക്കളിലും യൂണിറ്റ് കണ്ണുവെച്ചിരുന്നുവെന്നാണ് ആരോപണം.
ഇത് മാത്രമല്ല, യൂണിറ്റിന് എല്‍ജിയില്‍ നിന്ന് അനുമതിയും വാങ്ങിയിട്ടില്ല. യൂണിറ്റ് ചുമതലപ്പെടുത്തിയ ജോലികള്‍ക്ക് പുറമെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ശേഖരിച്ചുവെന്നും ആരോപണമുണ്ട്. 8 മാസത്തിനിടെ 700 കേസുകളില്‍ അന്വേഷണം നടത്തിയതില്‍ 60 ശതമാനവും രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി.
പിന്നാലെ ദല്‍ഹി ഉപമുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ദല്‍ഹി സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.

Latest News