ഇടുക്കി : ഇടുക്കിയില്‍ ഭര്‍ത്താവിന്റെ കഴുത്ത് അറുത്ത് ശേഷം ഭാര്യ ജീവനൊടുക്കി. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് ദാരുണ സംഭവമുണ്ടായത്. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അല്‍ഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പുരോഗിയാണ് സുകുമാരന്‍. സുകുമാരന്‍ കഴുത്തില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്.