VIDEO: അമ്പതുകാരിയെ ജനമധ്യത്തില്‍ വെട്ടിനുറുക്കി, നോക്കിനിന്ന പോലീസുകാര്‍ ഓടിപ്പോയി

ഫിറോസ്പൂര്‍ - പഞ്ചാബിലെ ഫിറോസ്പൂരില്‍നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. ബാജ് ചൗക്കില്‍ ബൈക്കിലെത്തിയ നാല് അക്രമികള്‍ 50 വയസ്സുള്ള സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നിലത്തുവീണ സ്ത്രീയെ അക്രമികള്‍ പിന്നില്‍നിന്ന് വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ യുവതിയെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഫരീദ്‌കോട്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ:


കൊലപാതകക്കേസില്‍ മൊഴി നല്‍കിയ ശേഷം കോടതിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. കേസില്‍ ഉള്‍പ്പെട്ടതിനാലാണ് അക്രമികള്‍ യുവതിയെ ലക്ഷ്യമിട്ടതെന്നാണ് സംശയം. നിലവില്‍ കസ്റ്റഡിയിലുള്ള ഇഖ്ബാല്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്യുന്നു.
ഭയാനകമായ സംഭവം സമീപത്തെ കടകളിലെ ക്യാമറകള്‍ പകര്‍ത്തി, സമീപത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, ഒരു എ.എസ്.ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികള്‍ സ്ത്രീയെ മര്‍ദിക്കുന്നത് തുടര്‍ന്നതിനാല്‍ അവര്‍ കാറില്‍ രക്ഷപ്പെട്ടു. യുവതിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇരയുടെ കുടുംബം ആവശ്യപ്പെടുന്നത്.

 

 

Latest News