Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇപ്പോഴും ജയലളിതയെന്ന് പനീര്‍സെല്‍വം

ചെന്നൈ-  എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) വിഭാഗം പാര്‍ട്ടി ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്നാരോപിച്ച് രൂക്ഷമായ ആക്രമണവുമായി അണ്ണാ ഡി.എം.കെ  നേതാവ് ഒ. പനീര്‍സെല്‍വം.
'എംജിആറിന്റെ മരണശേഷം, ഞങ്ങളുടെ നേതാവ് ജയലളിത എഐഎഡിഎംകെയുടെ സ്ഥിരം ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി അധ്യക്ഷനാകാന്‍ ആഗ്രഹിക്കുന്നയാളെ പാര്‍ട്ടി കേഡര്‍മാര്‍ മാത്രമേ തിരഞ്ഞെടുക്കാവൂ.- പനീര്‍സെല്‍വം പറഞ്ഞു.
എംജിആറും ജയലളിതയും സ്ഥാപിച്ച പാര്‍ട്ടി നിയമങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങള്‍ രണ്ടാം 'ധര്‍മ്മയുദ്ധം' ആരംഭിച്ചിരിക്കുന്നതെന്നും അമ്മയുടെ യഥാര്‍ത്ഥ അണികളെ അടുത്ത മുഖ്യമന്ത്രിയും പാര്‍ട്ടി കോര്‍ഡിനേറ്ററും ആക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഒപിഎസ് പറഞ്ഞു.  
എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ പാര്‍ട്ടി നിയമങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈറോഡ് (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, സുപ്രീം കോടതി വിധി തങ്ങള്‍ അംഗീകരിച്ചതായി ഒ.പി.എസ് പറഞ്ഞു. സുപ്രീം കോടതി വിധിയെ ഞങ്ങള്‍ തല കുനിച്ച് അംഗീകരിക്കുന്നു. ജനവിധി എല്ലാറ്റിലുമുപരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ പനീര്‍ശെല്‍വത്തിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുകൂടാതെ നാല് പ്രധാന പ്രമേയങ്ങള്‍ പാസാക്കി. എ.ഐ.എ.ഡി.എം.കെയുടെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി മരണാനന്തരവും'അമ്മ' (ജയലളിത) തുടരുന്നു എന്നതാണ് അതിലൊന്ന്. എംജിആറിന്റെയും ജയലളിതയുടെയും ജന്മദിനം ഈ വര്‍ഷം മാര്‍ച്ചില്‍ ആഘോഷിക്കും.
നേരത്തെ, എടപ്പാടി പളനിസ്വാമി വിഭാഗത്തിന്  'രണ്ടില' ചിഹ്നം  തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് പനീര്‍സെല്‍വത്തിന് തിരിച്ചടിയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News