Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

VIDEO - ആർക്കോ തല്ലണം എന്ന് പറഞ്ഞല്ലോ, അവനെ ഇങ്ങോട്ട് വിളിക്കൂ, പോലീസ് സ്‌റ്റേഷനിൽ ഷാഫി പറമ്പിൽ

കൊച്ചി- കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആരോപിച്ചു. സന്തോഷ് എന്ന പോലീസുകാരനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് ഷാഫി ആരോപി്ചചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ആക്രമണം നടത്തിയത്. പോലീസുകാർ തന്റെ നെഞ്ചിൽ കുത്തിപ്പിടിച്ചുവെന്നും ലാത്തി മുറിയുന്ന അവസ്ഥ വരെ ഉണ്ടായെന്നും ഷാഫി പറഞ്ഞു. യൂത്ത്് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പ്രകോപനമില്ലാതെയായിരുന്നു പോലീസിന്റെ ആക്രമണം. തുടർന്നാണ് ഷാഫി പറമ്പിലും സംഘവും പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. എന്നാൽ, ഷാഫിക്കെതിരെയും പോലീസ് നടപടിയുണ്ടായി. പ്രവർത്തകരെ ആശുപത്രിയിലേക്ക് എത്തിക്കാൻ നോക്കിയിട്ട് പോലും പോലീസ് സമ്മതിച്ചില്ലെന്ന് ഷാഫി പറഞ്ഞു. സന്തോഷ് എന്ന് പേരുള്ള പോലീസുകാരൻ ഇനി ഇവിടെ സമരം വേണ്ടെന്നും അടിക്കുമെന്നും പറഞ്ഞ് പ്രകോപനമുണ്ടാക്കിയെന്നും ഷാഫി പറഞ്ഞു.
 

Latest News