ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ടെന്ന് ഹൈക്കോടതി വിധി

കൊച്ചി: ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഹൈക്കോടതി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്.
മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സി പി എം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍ ,രതീഷ് ,പങ്കജാഷന്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്നും കോടതി കണ്ടെത്തി.ക്ഷേത്ര ഭക്തരായ അനന്തനാരായണന്‍ ,പി എന്‍ ശ്രീരാമന്‍ എന്നിവര്‍ സമര്‍ച്ചിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, അജിത്ത് കുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ താണ് വിധി.ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News