Sorry, you need to enable JavaScript to visit this website.

ആദിവാസി യുവാവിന്റെ മരണത്തിലെ പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലീസിന്റെ കുറ്റസമ്മതം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് അന്വേഷണ സംഘം മനുഷ്യാവാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുടുംബം  ഉന്നയിച്ച പരാതികള്‍ അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം സംഘം ആറ് പേരെ ചോദ്യം ചെയ്തിരുന്നുയ മരണത്തിന് തൊട്ടു മുന്‍പ് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെയാണ് പോലിസ് കണ്ടെത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ഇവര്‍. വിശ്വനാഥന്‍ മരിച്ച ദിവസം ധരിച്ചിരുന്ന കള്ളിഷര്‍ട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ് ഇതിലുണ്ടായിരുന്നത്. പണവും മൊബൈല്‍ ഫോണും വിശ്വനാഥന്‍  മോഷ്ടിച്ചെന്നാണ് ഇയാളെ തടഞ്ഞുവെച്ചവര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും വിശ്വനാഥനില്‍ നിന്ന് കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും കള്ളനാക്കി മാറ്റുകയായിരുന്നുവെന്നാണ് വിശ്വനാഥന്റെ കുടുംബം ആരോപിക്കുന്നത്. ആളുകള്‍ കള്ളനാക്കി ചിത്രീകരിച്ച തടഞ്ഞുവെച്ചതിലുള്ള മനോവിഷമത്തില്‍ വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

എന്നാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.  വിശ്വനാഥന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സഹോദരന്‍ ആരോപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിശ്വനാഥന്റെ സഹോദരന്‍ ഗോപി പറഞ്ഞു. വിശ്വനാഥന്റെ  മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സംസ്ഥാന എസ്സി-എസ്ടി കമ്മീഷന്‍ കഴിഞ്ഞ ദിവസം  പൂര്‍ണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷന്‍  പുതിയ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News