ഈ ശീലം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍  പ്രത്യുല്‍പാദന ശേഷിയെ ബാധിക്കും

ഷിക്കാഗോ-ലോകത്തെ പ്രത്യുത്പാദന ശേഷിയുള്ള ദമ്പതികളില്‍ 15 ശതമാനം പേരെയും ബാധിക്കുന്ന പ്രശ്നമാണ് വന്ധ്യത. ഇതിന് പലകാരണങ്ങളുണ്ടെങ്കിലും ജീവിതചര്യയിലെ ചില മാറ്റങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കാം. നാം പിന്തുടരുന്ന ചില ശീലങ്ങള്‍ ഒഴിവാക്കുന്നത് വഴി വന്ധ്യത ഒരു പരിധി വരെ പരിഹരിക്കാം.
പുകവലി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കാം. സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകാനും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണനിലവാരംകുറയ്ക്കാനും ഇത് കാരണമാകാം, അതിനാല്‍ പുകവലി ഉപേക്ഷിക്കുകയാണ് മികച്ച തീരുമാനം. 
ഉറക്കക്കുറവാണ് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന മറ്റൊരു ഘടകം ഗര്‍ഭധാരണത്തിന് വേണ്ട ഹോര്‍മോണുകള്‍ ഉത്പദിപ്പിക്കുന്ന ശരീരത്തിന്റെ സര്‍ക്കാഡിയന്‍ താളമാണ് ഉറക്കരീതികളെ സാധാരണയായി സ്വാധീനിക്കുന്നത്. നൈറ്റ് ഷിഫ്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വൈകി ഉറങ്ങുന്നവര്‍ക്കും വന്ധ്യതയും ഗര്‍ഭം അലസിപ്പോകാനും സാദ്ധ്യത കൂടുതലാണ്. ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമായ പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍, ലെപ്ടന്‍, ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്താന്‍ നല്ല ഉറക്കം വേണം. എന്നും രാത്രി 78മണിക്കൂര്‍ ഉറങ്ങുന്നതാണ് ഉചിതം. 
അമിതമായി കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നതും പുരുഷന്റെ ബീജം ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവിനെ ബാധിക്കും. ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സ്ത്രീകളില്‍ ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടകരമാകും. അമിതമായ കഫീന്‍ ഉപഭോഗം ഗര്‍ഭധാരണം വൈകാനും കാരണമായേക്കാം. അതിനാല്‍ ഓരോ ദിവസവും ഉപയോഗിക്കുന്ന കഫീന്റെ അളവ് 250 മില്ലീഗ്രാമില്‍ കൂടരുത്.

            

Latest News