പോലീസിനെ കണ്ട പരിഭ്രമത്തില്‍ സ്‌കൂട്ടറില്‍നിന്നു  വീണ യുവാക്കളുടെ പക്കല്‍ അര കിലോ കഞ്ചാവ്

കല്‍പറ്റ- പോലീസിനെ കണ്ട പരിഭ്രമത്തില്‍ സ്‌കൂട്ടറില്‍നിന്നു വീണ യുവാക്കളില്‍നിന്നു അര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് തിക്കോടി ഭഗവതിക്കണ്ടി ബി.കെ.ഷാക്കിര്‍ (25), നരിക്കുനിവയല്‍ വി.വി.ഷൈജു (33) എന്നിവരില്‍നിന്നാണ്  വെള്ളമുണ്ട പോലീസ് കഞ്ചാവ് കണ്ടെടുത്തത്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്നു കഞ്ചാവുമായി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് യുവാക്കള്‍ പോലീസിനുമുന്നില്‍ പെട്ടത്. സ്‌കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്നു വീണ യുവാക്കളെ ദേഹപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വീഴ്ചയില്‍ നിസാര പരിക്കേറ്റ യുവാക്കള്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെള്ളമുണ്ട പി.എച്ച.്‌സിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.

Latest News