മകനെ തേടിയെത്തിയ പോലീസ് കുളിമുറിയില്‍   വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി 

തൃശൂര്‍- മകനെ തേടി വീട്ടിലെത്തിയ പോലീസ് വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മണ്ണുത്തി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ  ഇതു സംബന്ധിച്ച് യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചംഗ പോലീസ് സംഘം യുവതിയുടെ മകനെ തേടി വീട്ടിലെത്തിയപ്പോള്‍ യുവതി കുളിമുറിയിലായിരുന്നു.
പോലീസ് സംഘത്തിലെ ഒരാള്‍ പ്രധാന വാതില്‍ ചവിട്ടി തുറന്ന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീ ബഹളം വച്ചപ്പോള്‍ പോലീസുകാരന്‍ പുറത്ത് കടന്നെന്നും പറയുന്നു. സംഭവ സമയത്ത് യുവതിയുടെ ഭര്‍ത്താവും മകനും വീട്ടിലുണ്ടായിരുന്നില്ല. പോലീസുകാരന്റെ പേരില്‍ കേസെടുക്കണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു.

            

Latest News