VIDEO മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍-മുഖ്യമന്ത്രിക്കെതിരെ കണ്ണുരില്‍ കരിങ്കൊടി പ്രതിഷേധം. കെ.എസ്. യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടിയില്‍ വെച്ചാണ് കരിങ്കൊടി കാണിച്ചത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടിയില്‍ വെച്ച് കരിങ്കൊടി കാട്ടിയത്.
കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, റിജിന്‍ രാജ്, അശ്വിന്‍ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

 

Latest News