Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുർക്കി തുടർ ഭൂകമ്പത്തിൽ മരണം മൂന്നായി, ഇരുന്നൂറിലേറെ പേർക്ക് പരിക്ക്

ഇസ്താംബൂൾ- അര ലക്ഷത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പത്തിന്റെ ഞെട്ടൽ ബാക്കിനിൽക്കേ തുർക്കി-സിറിയ അതിർത്തിയ വീണ്ടുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. തുർക്കിയുടെയും സിറിയയുടെയും അതിർത്തിയിലാണ് ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ചത്തെ ഭൂചലനത്തിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു, തെക്കൻ തുർക്കി നഗരമായ അന്റാക്യയ്ക്ക് സമീപം കേന്ദ്രീകരിച്ച് സിറിയ, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിയിൽനിന്ന് വെറും രണ്ടു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ആഞ്ഞടിച്ചത്, ഭൂനിരപ്പിൽ അതിന്റെ ആഘാതം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ പറഞ്ഞു.
ഏറ്റവും പുതിയ ഭൂകമ്പത്തെത്തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ചിലരെക്കുറിച്ച് തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹതായ് മേയർ ലുത്ഫു സവാസ് പറഞ്ഞു. 
ഭൂമി വീണ്ടും ഇളകാൻ തുടങ്ങിയപ്പോൾ താൻ സെൻട്രൽ അന്റാക്യയിലെ പാർക്കിലെ ടെന്റിലായിരുന്നുവെന്ന് മുന അൽ ഒമർ പറഞ്ഞു. എന്റെ കാൽക്കീഴിൽ ഭൂമി പിളരുമെന്ന് ഞാൻ കരുതി. ഏഴു വയസ്സുള്ള മകനെ കൈകളിൽ പിടിച്ച് അവൾ കരഞ്ഞു പറഞ്ഞു. തുർക്കിയിലെ ഭൂകമ്പ ബാധിത 11 പ്രവിശ്യകളിലായി ഏകദേശം 200,000 അപ്പാർട്ടുമെന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസം ആരംഭിക്കുമെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു.
 

Latest News