പാചക വാതകത്തിന് വന്‍ വിലവര്‍ധന; അടുക്കളയില്‍ ഇരുട്ടടി

മുംബൈ- പെട്രോള്‍ ഡീസല്‍ വില വര്‍ധന മൂലം പൊറുതിമുട്ടിയ ജനത്തിന് ഇരുട്ടടിയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില 48.50 രൂപ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിനു പുതുക്കിയ വില 688 രൂപയാണ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 77.50 രൂപ വര്‍ധിപ്പിച്ച് 1229.50 രൂപയാക്കി. സബ്‌സിഡിയുള്ളവര്‍ക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. 

രാജ്യാന്തര വിപണിയില്‍ ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റേയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് കേരളത്തില്‍ സിലിണ്ടറിന് 497.84 രൂപ നല്‍കേണ്ടി വരും. ദല്‍ഹിയില്‍ ഇത് 493.55 രൂപയാണ്. കൊല്‍ക്കത്ത-496.65, മുംബൈ- 491.31, ചെന്നൈ-481.84 എന്നിങ്ങനെയാണ് നിരക്കുകള്‍.
 

Latest News