Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.എഫ്.ഐ നേതാവായ പെണ്‍കുട്ടിയെ ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ച് ഡി.വൈ.എഫ്.ഐ നേതാവ്

ആലപ്പുഴ - എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ചു വീഴ്ത്തി മര്‍ദ്ദിച്ചവശയാക്കി. കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സനും എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റുമായ പി. ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചത്. ഹരിപ്പാട് നാരകത്തറ ജംക്ഷനില്‍ വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉള്‍പ്പെടെ പരുക്കേറ്റു. പെരുമാറ്റ ദൂഷ്യത്തിന്റെ  പേരില്‍ ചിന്നുവും മറ്റു ചില പെണ്‍കുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വം മൂന്നംഗ കമ്മിഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ഇന്നലെ ആക്രമണമുണ്ടായത്.
അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്നു പറയുന്നു. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാള്‍ക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ ഡി.വൈ.എഫ്.ഐയില്‍നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

 

Latest News