ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് എന്തവകാശം -പി.എം.എ സലാം

കോഴിക്കോട് - ആര്‍.എസ്.എസ് ചര്‍ച്ചയുടെ പേരില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ സി.പി.എമ്മിന് അവകാശമില്ലന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം  പറഞ്ഞു. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുകയും സീറ്റ് ധാരണ വരെ ഉണ്ടാക്കുകയും ചെയ്ത സി.പി.എമ്മിന് എങ്ങനെ വിമര്‍ശിക്കാനാകും.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യം ഉണ്ടാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ ചില നീക്കു പോക്ക് മാത്രമാണ്-  അദ്ദേഹം പറഞ്ഞു.
അതേസമയം,  ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍. മുസ്ലിംകളുടെ ബാപ്പയാകാന്‍ അവര്‍ നോക്കേണ്ടെന്നും അദ്ദേഹം കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. ഇന്ത്യന്‍ മുസ്ലിംകളില്‍ അര ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം സമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ജലീല്‍ ചോദിച്ചു.
ജമാഅത്തെ ഇസ്ലാമിയും, മറ്റ് 13 ലധികംസംഘടനകളും ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ എതിര്‍ത്തുകൊണ്ടാണ് ജലീല്‍ രംഗത്തുവന്നത്. ഇകെ-എപി വിഭാഗം സമസ്തകളും, മുജാഹിദ് വിഭാഗവും ജജമാഅത്തെ ഇസ്ലാമി ആര്‍.എസ.്എസുമായി നടത്തിയ ചര്‍ച്ചയെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന കാര്യവും ജലീല്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ വംശഹത്യ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. വിചാരധാരയില്‍ ആരെല്ലാമാണ് ശത്രുക്കളെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ എന്ത് പ്രശ്‌നമാണ് ചര്‍ച ചെയ്തതെന്ന് ജലീല്‍ ചോദിച്ചു.

 

 

Latest News