Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തർതീൽ: ഖുർആൻ ഫിയസ്റ്റ രജിസ്‌ട്രേഷൻ ആരംഭിച്ചു

ജിദ്ദ- റമദാനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കുമായി സംഘടിപ്പിക്കുന്ന 'തർതീൽ23'ന് തുടക്കമായി. 916 യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭം കുറിക്കുന്ന തർതീൽ, സെക്ടർ സോൺ മത്സരങ്ങൾക്ക് ശേഷം ഏപ്രിൽ അവസാന വാരമാണ് സൗദി വെസ്റ്റ് നാഷനലിൽ ഫൈനൽ മത്സരങ്ങൾ നടക്കുക.
പ്രവാസി വിദ്യാർഥി യുവസമൂഹത്തിനിടയിൽ ഖുർആൻ പഠനവും പാരായണവും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകാനുമാണ് തർതീൽ സംഘടിപ്പിക്കുന്നത്. പാരായണം മുതൽ ഗവേഷണം വരെ  ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരികയുമാണ് ലക്ഷ്യം. 'തർതീലി'ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. കിഡ്‌സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിദ് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥ പറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ദ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങൾ. സാമൂഹ്യ ജീവിതത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം ഓർമപ്പെടുത്തുന്ന ഖുർആൻ സെമിനാർ, ഖുർആൻ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സംസ്‌കാരിക പ്രദർശനമായ ഖുർആൻ എക്‌സ്‌പോ തുടങ്ങിയവ അനുബന്ധമായും നടക്കും. മൂല്യശോഷണം സംഭവിക്കുന്ന സാമൂഹിക ക്രമങ്ങൾ ഖുർആൻ സെമിനാറിൽ ചർച്ചയാകും. ചരിത്ര ശേഷിപ്പിന്റെ അന്വേഷണവും ഓർമപ്പെടുത്തലും പുതുതലമുറക്ക് പകർന്നു നൽകലുമാണ് ഖുർആൻ എക്‌സ്‌പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.
മക്ക, മദീന, യാമ്പു, ജിദ്ദ സിറ്റി, തായിഫ്, ജിദ്ദ നോർത്ത്, അസീർ, ജിസാൻ, അൽ ബഹ, തബൂക്ക് തുടങ്ങിയ സോണുകളിലാണ് തർതീൽ നടക്കുന്നത്. തർതീൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0536854746, 0530267348 നമ്പറുകളിൽ ബന്ധപ്പെടാം.
 

Latest News