രണ്ടു വിവാഹം ചെയ്തയാള്‍ വീട്ടില്‍ മരിച്ച നിലയില്‍, കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂദല്‍ഹി- രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും മരിച്ചതായി സംശയിക്കുന്നുവെന്നുമാണ് പുതിയ ഭാര്യ പോലീസില്‍ വിളിച്ചറിയിച്ചത്. ദല്‍ഹി കാരവല്‍ നഗറിലെ വെസ്റ്റ് കമല്‍ വിഹാറിലാണ് സംഭവം.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മുന്ന എന്നയാളെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.  കഴുത്തിലും   തലയിലും മുറിവേറ്റ പാടുമുണ്ടായിരുന്നു. തുടര്‍ന്ന് കൊലപാകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗവും പോലീസിന്റെ െ്രെകം ടീമും സ്ഥലത്തെത്തി.   ജിടിബി ആശുപത്രിയിലെത്തിച്ച മുന്നയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   മൃതദേഹം ജിടിബി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കാരവല്‍ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ചയാള്‍ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കും ഒപ്പം താമസിച്ചിരുന്ന ഭാര്യക്കും വലിയ പ്രായ വ്യത്യാസമുണ്ടെന്നും വ്യക്തമായി. മുന്ന ഭാര്യയുമായി പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News