യുവാവിന്റെ പ്രേമനൈരാശ്യത്തെ കളിയാക്കി; ബന്ധുക്കളായ മൂന്ന് യുവതികളെ തലക്കടിച്ച് പരിക്കേല്‍പിച്ചു

ഒറ്റപ്പാലം- കുടുംബാംഗങ്ങളായ മൂന്ന് യുവതികളെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പഴയ ലക്കിടി അകലൂര്‍ വയനാടന്‍ വീട്ടില്‍ ബിഷറുല്‍ ഹാഫിയെ(22)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ സഹോദരി റിന്‍സീന(22), സഹോദരഭാര്യമാരായ സക്കീറ(25), അനീറ(22) എന്നിവര്‍ക്കെതിരേയായിരുന്നു ആക്രമണം. സക്കീറയും അനീറയും ഗര്‍ഭിണികളാണ്. ഗുരുതരമായി പരിക്കേറ്റ റിന്‍സീന ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റു രണ്ടു പേരും ചികില്‍സക്കു ശേഷം ആശുപത്രി വിട്ടു.
പ്രേമനൈരാശ്യം മൂലം വിഷമിച്ചിരിക്കുകയായിരുന്ന യുവാവിനെ യുവതികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായത് എന്ന് പോലീസ് പറഞ്ഞു. ദേഷ്യത്തില്‍ വീടിനു പുറത്തിറങ്ങി ചുറ്റികയെടുത്ത് കൊണ്ടുവന്ന് ആക്രമിച്ചുവെന്നാണ് യുവതികള്‍ നല്‍കിയിരിക്കുന്ന മൊഴി. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News