നിലമ്പൂര്‍-പണം തിരിച്ച് നല്‍കാതെ കബളിപ്പിക്കുന്നുവെന്ന പരാതിയില്‍ നിലമ്പൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ധനകോടി ചിറ്റ്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെത്തിനെതിരെയാണ് പോലീസ് കേസ്് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ യുവാവ് മൂന്നു വര്‍ഷം മുമ്പ് രണ്ടു ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. 20 മാസമായിരുന്നു കാലാവധി. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പിന്നീട് പലതവണ സ്ഥാപനത്തില്‍ കയറിയിറങ്ങിയപ്പോള്‍ ഒരു ലക്ഷം രൂപ തിരിച്ചു നല്കി. തുടര്‍ന്ന് പരാതിക്കാരന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥാപനത്തിന്റെ സി.എം.ഒ, എം.ഡി, സീനിയര്‍ മാനേജര്‍, മാനേജര്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സീനിയര്‍ മാനേജര്‍, മാനേജര്‍ എന്നിവരെ നിലമ്പൂര്‍ സി.ഐ
പി. വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ തോമസ്കുട്ടി ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധന നടത്തുന്നുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






