കാബൂള്‍- മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം നിരോധിച്ചു. തലസ്ഥാനമായ കാബൂളിലും മസാറെ ശരീഫിലും എല്ലാ ഗര്‍ഭനിരോധന മരുന്നുകളും ഉപകരണങ്ങളും നീക്കം ചെയ്യാന്‍ താലിബാന്‍ അംഗങ്ങള്‍ ഫാര്‍മസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ, താലിബാന്‍ പോരാളികള്‍ വീടുതോറും കയറിയിറങ്ങി സന്താന നിയന്ത്രണ മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മിഡ്‌വൈഫുമാരെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രണ്ടുതവണ തോക്കുമായി തന്റെ കടയില്‍ വന്ന് ഗര്‍ഭനിരോധന ഗുളികകള്‍ വില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കാബൂളിലെ എല്ലാ ഫാര്‍മസികളും പതിവായി പരിശോധിക്കുന്നണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഞങ്ങള്‍ നിര്‍ത്തി- നഗരത്തിലെ ഒരു സ്‌റ്റോര്‍ ഉടമ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ഗര്‍ഭനിരോധന ഉറകള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും സ്വകാര്യ വില്‍പ്പനക്കാരില്‍ നിന്ന് രഹസ്യമായി വാങ്ങുകയാണെന്നും സ്ത്രീകള്‍ നയിക്കുന്ന രുക്ഷാന മീഡിയ അവകാശപ്പെട്ടു. ഫലത്തില്‍ അവയുടെ വില കുതിച്ചുയര്‍ന്നുവെന്നും പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)