ജയ്പൂര്‍-ഹരിയാനയില്‍ പശുസംരക്ഷകര്‍ മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളിലൊരാളുടെ ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണങ്ങള്‍ തള്ളി രാജസ്ഥാന്‍ പോലീസ്.
നാസിര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ചയാണ് കത്തിനശിച്ച വാഹനത്തില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളിലൊരാളുടെ ഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ചെന്ന ആരോപണം രാജസ്ഥാന്‍ പോലീസിനെതിരെ ഉയര്‍ന്നത്.
രാജസ്ഥാനിലെ ഭരത്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കാറിന്റെ എഞ്ചിന്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടവര്‍ ഗുജറാത്ത് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. രാജസ്ഥാനിലെയും ഹരിയാനയിലെയും പോലീസ് ഏകോപനം നടത്തിയാണ് കേസില്‍ അന്വേഷണം തുടരുന്നത്. മോനു മനേസര്‍ മുഖ്യപ്രതിയായ കേസില്‍ ആദ്യം അഞ്ചുപേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്.
പ്രതികളിലൊരാളായ ഹരിയാനയിലെ നുഹ് ജില്ലയില്‍ നിന്നുള്ള ശ്രീകാന്താണ് രാജസ്ഥാന്‍ പോലീസ് നടത്തിയ തിരച്ചിലിനിടെ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചതായി ആരോപിച്ചത്. എന്നാല്‍, ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു.
ഭരത്പൂര്‍ പോലീസാണ് ഹരിയാനയില്‍ തെരച്ചില്‍ നടത്തിയതെന്നും തങ്ങളോടൊപ്പം ഹരിയാന പോലീസ് ഉണ്ടായിരുന്നുവെന്നും ഭരത്പൂര്‍ പോലീസ് സൂപ്രണ്ട് ശ്യാം സിംഗ് പറഞ്ഞു.പ്രതികളുടെ വിലാസം പോലും അറിയില്ലായിരുന്നു. ഭരത്പൂര്‍ പോലീസ് പ്രതിയുടെ വീട്ടില്‍ പോലും പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ വീട്ടില്‍ കണ്ടെത്താനായില്ലെന്നും രണ്ട് സഹോദരന്മാരാണ് ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ഭാര്യയെ ആക്രമിച്ചെന്ന ആരോപണം പൂര്‍ണമായും തള്ളി.
കേസില്‍ ഹരിയാനയിലെ നൂഹ് ജില്ലയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ താമസിക്കുന്ന റിങ്കു സൈനിയെ (32) രാജസ്ഥാന്‍ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റ് ഒഴിവാക്കിയ നാലുപേരില്‍ ഉള്‍പ്പെടുന്ന ബജ്‌റംഗ്ദള്‍ അംഗം മോനു മനേസറിന്റെ ആയുധ ലൈസന്‍സ് റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി സൈനിയെ അറസ്റ്റ് ചെയ്തതെന്നും ടാക്‌സി ഡൈവറായി ജോലി ചെയ്യുന്ന ഇയാള്‍ പശു സംരക്ഷക സംഘവുമായി ബന്ധമുള്ളയാളാണെന്നും രാജസ്ഥാന്‍ പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)