Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ പിടിയില്‍, പത്ത് റോഹിങ്ക്യകള്‍

അഗര്‍ത്തല- അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച 12 വിദേശ പൗരന്മാരുള്‍പ്പെടെ 16 പേരെ അഗര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ പോലീസ് സേന (ആര്‍പിഎഫ്) കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍  മധുപൂരിലെ അഭിജിത്ത് ദേബ് എന്ന ഇടനിലക്കാരനും ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കുട്ടികളടക്കം 16 പേരെ സ്‌റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് ബംഗ്ലാദേശികളും 10 റോഹിങ്ക്യകളും ഉണ്ടെന്ന് സര്‍ക്കാര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് റാണ ചാറ്റര്‍ജി പറഞ്ഞു. എല്ലാവരും ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരാണ്. പ്രതികളെ ചോദ്യം ചെയ്ത് അനധികൃതമായി കടന്നുകയറിയ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അഗര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രാവിലെ 8:05 ന് കൊല്‍ക്കത്തയിലേക്കുള്ള കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ കയറാനൊരുങ്ങിവയവരാണ് പിടിയിലായത്.  കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഇവര്‍ക്ക് വൈദ്യപരിശോധന നടത്തി. കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍  അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനു പിടിയിലായ 501 പേരില്‍ 89 റോഹിങ്ക്യകള്‍ ഉണ്ടായിരുന്നു. പിടിയിലായി. മേഘാലയ അതിര്‍ത്തിയില്‍ നിന്ന് 30 റോഹിങ്ക്യകളെയും ബംഗ്ലാദേശുമായുള്ള ത്രിപുര അതിര്‍ത്തിയില്‍ നിന്ന് 59 പേരെയും പിടികൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News