മുഖ്യമന്ത്രി സി.പി കുഞ്ഞുവിന്റെ വീട് സന്ദര്‍ശിച്ചു

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ അന്തരിച്ച മുന്‍ എം.എല്‍.എ സി.പി കുഞ്ഞുവിന്റെ വീട് സന്ദര്‍ശിച്ചു. ഇന്നുച്ചയോടെ ഇടിയങ്ങരയിലെ കുഞ്ഞുവിന്റെ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. 80കളില്‍ എം.എല്‍.എയായ കുഞ്ഞു ഉത്തര കേരളത്തില്‍ സി.പി.എം വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള നേതാവെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സി.പി. കുഞ്ഞുവിന്റെ മകന്‍ മുസഫര്‍ അഹമ്മദ് ഇപ്പോള്‍ കോഴിക്കോട് ഡെപ്യൂട്ടി മേയറാണ്. 
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നത്. കോളജിന് സമീപം കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടിട്ടുണ്ട്. ഐഡി കാര്‍ഡ് ഉള്ളവരെ മാത്രമാണ് കോളജിന് അകത്തേക്ക് കയറ്റി വിടുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാല് കെഎസ.യു  യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. റോഡില്‍ നിന്ന് തങ്ങളെ പോലീസ് ഒരു കാരണവുമില്ലാതെ കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് കെഎസ്. യുക്കാര്‍ ആരോപിച്ചു.


 

Latest News