സെക്‌സ് തട്ടിപ്പില്‍ കുടുങ്ങുന്നത് കൂടുതലും മുതിര്‍ന്നവര്‍, സര്‍ക്കാര്‍ ജീവനക്കാരന് നഷ്ടം അഞ്ച് ലക്ഷം

ഹൈദരാബാദ്- യുവാക്കളേക്കാള്‍ മുതിര്‍ന്നവരാണ് ഓണ്‍ലൈനില്‍ സെക്‌സിന്റെ മറവിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതെന്ന മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ്.ഹൈദരാബാദില്‍ ഹണി ട്രാപ്പിന് ഇരയായി സര്‍ക്കാര്‍ ജീവനക്കാരന് അഞ്ച് ലക്ഷം രൂപ നഷ്ടമായ സംഭവം പോലീസ് വെളിപ്പെടുത്തി.  ഫേസ് സ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച യുവതിയാണ് പിന്നീട് വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ ചെയത് ഇയാളെ കെണിയിലാക്കിയത്.  തട്ടിപ്പിനിരയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ഹൈദരാബാദ് സൈബര്‍ െ്രെകം പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍  മോശം ചാറ്റും വീഡിയോ കോളും നടത്തിയതിലൂടെയാണ്  താന്‍ വഞ്ചിക്കപ്പെട്ടതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ചാറ്റിംഗ് ആരംഭിച്ചു. ഫേസ്ബുക്കിലെ ചാറ്റിനു ശേഷമാണ്  യുവതി വാട്‌സ്ആപ്പ് നമ്പര്‍ ആവശ്യപ്പെട്ടതും നല്‍കിയതും.
വാട്ട്‌സ്ആപ്പ് നമ്പര്‍ ലഭിച്ചതിന് ശേഷം യുവതി വീഡിയോ കോളുകള്‍ ചെയ്യാനും നഗ്‌നത കാണിക്കാനും തുടങ്ങി. ഇയാളോടും വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു. പ്രേരണക്ക് പരാതിക്കാരന്‍ വഴങ്ങിയതോടെ യുവതി സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ആരംഭിക്കുകയായിരുന്നു.
ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപരിചിതരുമായി ആശയവിനിമയം നടത്തുന്നതിന്റെ അപകടസാധ്യതകളാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. അജ്ഞാതരായ ആളുകളുമായി വാട്ട്‌സ്ആപ്പ് വീഡിയോ കോളുകളില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ജാഗ്രത
ആവശ്യമാണ്. ഇത് എളുപ്പത്തില്‍ റെക്കോര്‍ഡുചെയ്യാനും മോശമായ ആവശ്യങ്ങള്‍ക്ക് പിന്നീട് ഉപയോഗിക്കാനും കഴിയും.
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും  ഹണി ട്രാപ്പ് അടക്കം  വിവിധ തരത്തിലുള്ള വഞ്ചനയ്ക്കും ചൂഷണത്തിനും മുതിര്‍ന്നവരാണ് കൂടുതലും ഇരകളാകുന്നത്. മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിക്കുന്നതിനാലാകം മുതിര്‍ന്നവര്‍ ഇങ്ങനെ ഇരകളാക്കപ്പെടുന്നതെന്ന് പോലീസ് പറയുന്നു. തട്ടിപ്പുകാര്‍ സമ്പന്നരും സാമ്പത്തിക സ്രോതസ്സുമുള്ള മുതിര്‍ന്നവരെയാണ് കൂടുതലും ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനിലോ നേരിട്ടോ അപരിചിതരുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഹണി ട്രാപ്പില്‍ കുടുക്കുക എളുപ്പമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സംശയം തോന്നിയാല്‍ കഴിയുന്നതും വേഗം പോലീസിനെ സമീപിക്കുകയും വേണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News