എലി കഞ്ചാവടിക്കുമോ? ഒരു സംശയവും വേണ്ടെന്ന് തിരുവനന്തപുരം കോടതിയില്‍ പ്രോസിക്യൂഷന്‍

തിരുവനന്തപുരം :  കഞ്ചാവ് ഉപയോഗിക്കുന്ന മനുഷ്യര്‍ ഒരുപാടുണ്ട്. എന്നാല്‍ എലി കഞ്ചാവടിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സംഗതി കളിയല്ല, കാര്യം തന്നെയാണ് കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഒരു കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യ ബോധിപ്പിച്ചത്.
കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടുപോയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.  2016 ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിര്‍ണായക തൊണ്ടിമുതലായിരുന്നു ഇത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ കന്റോണ്‍മെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നത്. കേസിന്റെ വിചാരണ ഘട്ടത്തില്‍ തൊണ്ടിമുതല്‍ കേസ് നടപടികള്‍ക്കായി എടുത്തപ്പോഴാണ് ഇതില്‍ പകുതിയും കാണാനില്ലെന്ന് മനസിലായത്. ഇത് എലി കരണ്ടു കൊണ്ട് പോയതാകാമെന്നാണ് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ്  കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി എന്ത് നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുകയെന്നും പ്രതിയ്ക്ക് ശിക്ഷ കിട്ടുമോയെന്നുമാണ് ഇനി അറിയാനുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News