Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് ;ആറു മരണം, അക്രമിയെ പിടികൂടി

മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയില്‍ ടെന്നീസിയയിലെ ചെറു പട്ടണത്തിലുണ്ടായ വെടിവെപ്പില്‍  ആറ്  പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ടെന്നീസിയിലെ ചെറുപട്ടണമായ അര്‍കബുത്ലയിലാണ് വെടിവയ്പ്പ് നടന്നത്. 300 പേര്‍ മാത്രം താമസിക്കന്ന ഈ ചെറുപട്ടണത്തിലെ വെടിവയ്പ്പില്‍ നടുങ്ങി നില്‍ക്കുകയാണ് അമേരിക്ക.

ഒരാള്‍ മാത്രമാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. അക്രമിയെ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

Latest News