ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് വഴക്കുപറഞ്ഞു, കാമുകി ജീവനൊടുക്കി, യുവാവ് അറസ്റ്റില്‍

വള്ളിക്കുന്ന്- വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത്്  കഴിഞ്ഞദിവസം ട്രെയിന്‍ തട്ടി  17 വയസുകാരി  മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിനെ(24)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.  കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിന്‍. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു എന്നുള്ള കാരണത്താല്‍ ഷിബിന്‍ ഈ കുട്ടിയുമായി തര്‍ക്കത്തിലായിരുന്നു. വാലന്റൈന്‍സ് ദിനത്തിലും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്നു കുട്ടി പിണക്കം മാറ്റണമെന്ന്
ഷിബിന്‍  ആവശ്യപ്പെടുകയും അതനുസരിക്കാതെ പിണക്കത്തില്‍ തുടര്‍ന്നു വരികയും ചെയ്തതാണ് ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണയായി പോലീസ് കണക്കാക്കിയത്. ഈ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.

 

 

Latest News