റിയാദ് - എയർ ഇന്ത്യ പൈലറ്റിനെ റിയാദിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഋതിക് തിവാരി(27) യെയാണ് ഇന്നലെ രാവിലെ റിയാദിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ സ്വദേശിയായ ഇദ്ദേഹത്തിന്റെ മൃതദേഹം ബാത്ത് റൂമിലായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. സഹ പൈലറ്റ് മുറിയിലെത്തി വിളിച്ചപ്പോൾ പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടച്ചിട്ട ബാത്ത്റൂമിൽ വീണു കിടക്കുന്നതായി കണ്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.