തിരുവനന്തപുരം- വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായതായി സൂചന. വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി എന്ന ഷാജിയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയണ് തലസ്ഥാനത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. പീഡനത്തിലും മര്‍ദ്ദനത്തിലും ദേഹമാസകലം പരിക്കേറ്റ് അവശയായ 28കാരിയായി യുവതിയെ മെഡിക്കല്‍കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് വിതുരയ്ക്കടുത്താണ് സംഭവം. യുവതിയുടെ ഭര്‍ത്താവിനെ അന്വേഷിച്ച് വന്ന ഷാജി വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ ശേഷം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയും കൈറ്റേം ചെയ്യുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ അടിച്ചും മര്‍ദ്ദിച്ചും അവശയാക്കി. എയര്‍റൈഫിള്‍ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെ ത്തിച്ചത.് പാലോട് സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിതുരയിലെത്തിയത.് വിതുരയില്‍ രണ്ടാം ഭര്‍ത്താവു മൊരുമിച്ച് പോത്ത് ഷാജിയുടെ വീട്ടില്‍ വാടകയ്ക്കായിരുന്നു താമസം. പോത്ത് ഷാജിയുടെ അടുത്ത സുഹൃത്തുകൂടിയാണ് യുവതിയുടെ ഭര്‍ ത്താവ.് ഭീഷണിപ്പെടുത്താനുപയോഗിച്ചു എന്ന് പറയപ്പെടുന്ന പക്ഷികളേയും മറ്റും വെടിവെ ക്കാനുപയോ ഗിക്കുന്ന തേക്ക് തോക്കും ഇയാളുടെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. ഇതും മോ ഷണവസ്തുവാണ.് നിരവധി കേസുകളില്‍ പ്രതിയായി ഷാജിയുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 153 പരാതികളുണ്ട്.