മൈസുരു-ബംഗളുരു യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മതി,  പത്ത് വരി എക്‌സ്പ്രസ് പാത കേരളത്തിനും ഗുണം 

മൈസുരു-ബംഗളുരു -മൈസൂരു  യാത്ര മിന്നല്‍ വേഗത്തിലാക്കുന്ന 140 കിലോമീറ്റര്‍ പത്തുവരി എക്സ്പ്രസ് പാത മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. നേരത്തെ ഇത് മൂന്ന് മണിക്കൂറിലേറെ എടുത്തിരുന്നു. ഈ റൂട്ടില്‍ പതിവായിരുന്ന മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും ഇതോടെ ഇല്ലാതാകും. 
തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്ന് ദിവസേന ബംഗളുരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് വേ അനുഗ്രഹമാകും. മൈസുരുവിലെ മാണ്ട്യ മുതല്‍ 75 കിലോമീറ്റര്‍ നേര്‍ രേഖയില്‍ കെങ്കേരി വരെ കാണാവുന്ന തരത്തിലാണ് പാത. രണ്ടു മാസം കഴിഞ്ഞ് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉദ്ഘാടനം 
നടുക്കുള്ള ആറുവരിപ്പാത ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ്. ഇരുവശങ്ങളിലുമുള്ള രണ്ടു വരിപ്പാതകള്‍ തദ്ദേശീയര്‍ക്ക്ുള്ളതാണ്.ഗൂഡല്ലൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് വേഗത്തിലെത്താം. പത്ത് വരിപ്പാത തുറക്കുമ്പോള്‍ വികസന പ്രതീക്ഷയില്‍ കേരളവും. മൈസൂരുവിനും കേരളത്തിനും ഇടയിലെ റോഡുകള്‍ക്കെല്ലാം ദേശീയപാത പദവി നല്‍കാന്‍ തത്വത്തില്‍ അനുമതി ലഭിച്ചതാണ്. കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ വിനോദസഞ്ചാര,വ്യാപാര,വാണിജ്യ പുരോഗതിക്ക് ഉതകും.
കണ്ണൂര്‍,? കോഴിക്കോട് വിമാനത്താവളങ്ങളുടെയും അഴീക്കല്‍ തുറമുഖത്തിന്റെയും സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കുടക് ജില്ലയിലുള്ളവര്‍ക്കും സാധിക്കും.
 

Latest News