എം.ഡി.എം.എ കടത്തിലെ പ്രധാന  കണ്ണിയായ  യുവാവ് പിടിയില്‍

കല്‍പറ്റ-രഹസ്യവിപണിയില്‍ അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ്  പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ്(24) 78 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരുതിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  വി.പി.അനൂപ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ.പ്രഭാകരന്‍, ടി.ബി. അജിഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ.ബാലകൃഷ്ണന്‍, കെ.കെ.സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്. ബംഗളൂരുവില്‍നിന്നു കേരളത്തിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇര്‍ഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News