റിയാദ് - തലസ്ഥാന നഗരിയില്‍ മണല്‍ ലോഡ് കയറ്റിയ ടിപ്പര്‍ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കൂറ്റന്‍ ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞത്. സംഭവ സമയത്ത് കാറില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






