Sorry, you need to enable JavaScript to visit this website.

ഇവര്‍ ഇന്ത്യയിലെ രണ്ടാമത്തെ ധനിക കൈയില്‍  30,000 കോടി, സമ്പന്നരുടെ പാര്‍ട്ടികളില്‍ താല്‍പര്യമില്ല 

മുംബൈ- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികയാണ് ലീന ഗാന്ധി തിവാരി. 
ഫോബ്‌സ് (ഫിബ്രുവരി 2023) കണക്കനുസരിച്ച് ഇവരുടെ ആസ്തി 3.7 ബില്യണ്‍ ഡോളറാണ് അതായത് 30,000 കോടിയിലധികം രൂപ.  ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിന്‍ഡാലിന് പിന്നിലാണ് ലീനയുടെ സ്ഥാനം. എന്നാല്‍ എപ്പോഴും ഏകാന്തത ഇഷ്ടപ്പെടുന്ന ഇവര്‍ പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് പാര്‍ട്ടികളിലും മറ്റും അപൂര്‍വമായേ  എത്താറുള്ളു. അതിസമ്പന്നരുടെ ക്ലബുകളിലേക്ക് ക്ഷണിച്ചാല്‍ നോ പറയും. എന്നാല്‍ ബോളിവുഡില്‍ ഒരു കൂട്ടുകാരിയുണ്ട്-പ്രശസത താരം ജൂഹി ചൗള. ജൂഹി ലീനയുടെ പിറന്നാളിനെത്തിയിരുന്നു. ബര്‍ത് ഡേ പാര്‍ട്ടിയുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ജൂഹി. 
മുംബൈയിലെ സമ്പന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഇഷ്ടപ്പെടാത്ത ലീന  ഒരു മനുഷ്യ സ്നേഹിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ ലീന കൈയയച്ച് സഹായിക്കാറുണ്ട്. പെണ്‍കുട്ടികളിലെ കംപ്യൂട്ടര്‍ അഭിരുചിയും നൃത്തവാസനയും കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഡോ: സുശീല്‍ ഗാന്ധി സെന്റര്‍ ഫോര്‍ അണ്‍ പ്രിവിലേജ്ഡ് വിമന്‍ എന്ന സംഘത്തിന് പിന്നിലെ ശക്തിയാണ് ലീന. 
അറുപത്തിയഞ്ചുകാരിയായ ലീന ഗാന്ധി തിവാരി ഒഴിവുസമയം യാത്രയ്ക്കായാണ് മാറ്റി വെ്ക്കാറുള്ളത്. 'ബിയോണ്ട് പൈപ്പ്‌സ് ആന്‍ഡ് ഡ്രീംസ്' എന്ന പേരില്‍ തന്റെ മുത്തച്ഛനെ കുറിച്ച് ലീന പുസ്തകം രചിച്ചിട്ടുമുണ്ട്.  മുംബൈ  സര്‍വകലാശാലയില്‍ നിന്നും ബികോം ബിരുദവും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 
രാജ്യത്തെ ഫാര്‍മസി വ്യവസായത്തില്‍ നെടുംതൂണായ യു എസ് വി യുടെ നേതൃസ്ഥാനമാണ് ലീന ഗാന്ധി തിവാരിയെ ധനികയാക്കി തീര്‍ത്തത്. ലീനയുടെ മുത്തച്ഛനാണ് മുംബൈ  ആസ്ഥാനമായ ഈ സ്ഥാപനം 1961ല്‍ ആരംഭിക്കുന്നത്
ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തില്‍ പ്രധാന ഉത്പന്നങ്ങള്‍ ഈ കമ്പനി പുറത്തിറക്കുന്നുണ്ട്. യു എസ് വിയുടെ എംഡി പ്രശാന്ത് തിവാരിയെയാണ് ലീന വിവാഹം ചെയ്തത്.  

Latest News