Sorry, you need to enable JavaScript to visit this website.

തീരാത്ത പരിശോധന : ബി ബി സി ഓഫീസുകളിലെ റെയ്ഡ് മൂന്നാം ദിവസവും തുടരുന്നു

ന്യൂദല്‍ഹി : ആദായ നികുതി വകുപ്പ് ബി ബി സി ഓഫീസുകളില്‍ നടത്തി വരുന്ന റെയഡ് മുന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് പരിശോധന പൂര്‍ത്തിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നല്‍കിയിട്ടില്ല.  പരിശോധന കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തിലെ ചില ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാനാണ് ബി ബി സി ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്നുണ്ടാക്കുന്ന ലാഭത്തിന് നികുതി നല്‍കാതെ ബി ബി സി പണം വിദേശത്തേക്ക് കടത്തുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം.

ബി.ബി.സിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര നികുതി വിവരങ്ങളും പണമിടപാട് രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.  പ്രധാനമായും ടാക്സ്, ഷെല്‍ കമ്പനി, ഫണ്ട് ട്രാന്‍സ്ഫര്‍, ഫോറിന്‍ ട്രാന്‍സ്ഫര്‍ എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ചാണ് ജീവനക്കാരുടെ ലാപ്ടോപ്പുകളില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍, എഡിറ്റോറിയല്‍ സംബന്ധിച്ച ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ബി.സി എഡിറ്റര്‍മാര്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടെന്ന് ബി.ബി.സി നിര്‍ദേശം നല്‍കി. ശമ്പള വിവരങ്ങള്‍ ഉള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് സഹരികരിക്കണമെന്നും ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ
ബി.ബി.സി ഇന്ത്യ വിടണം എന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. ദല്‍ഹിയില്‍ ബി.ബി.സി ആസ്ഥാനത്തിന് മുന്നിലാണ്ഇതേ തുടര്‍ന്ന്  പ്രതിഷേധിച്ചത്. ബി.ബി.സി ഓഫീസിന് മുന്നിലുള്ള സുരക്ഷ  പോലീസ് വര്‍ധിപ്പിച്ചു. ഇന്‍ഡോ-ടിബെറ്റന്‍ ബോര്‍ഡര്‍ പോലീസിനെയാണ്  സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News