യെല്‍ബുര്‍ഗ- ടിപ്പു സുല്‍ത്താനെ പിന്തുണക്കുന്നവരെ അടിച്ചോടിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. 'രാമഭജനം ചെയ്യുന്നവര്‍' മാത്രമേ ഈ നാട്ടില്‍ തുടരൂ എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് ഈ നാട്ടില്‍ ടിപ്പുവിന്റെ സന്തതി വേണോ, രാമഭക്തനാണോ അതോ ആഞ്ജനേയ ഭക്തനാണോ വേണ്ടത്. ടിപ്പുവിനെ സ്നേഹിക്കുന്നവരെ ഈ നാട്ടില്‍ നിര്‍ത്തരുതെന്ന് രാമനെ ഭജിക്കുന്നവര്‍ പ്രതിജ്ഞയെടുക്കണമെന്ന് കൊപ്പല്‍ ജില്ലയിലെ യെല്‍ബുര്‍ഗയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ കട്ടീല്‍ പറഞ്ഞു.
ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് നേരത്തെ വിശേഷിപ്പിച്ച കട്ടീല്‍ ഈ ആഴ്ച രണ്ടാം തവണയാണ് പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവിനെ പരാമര്‍ശിച്ച് വര്‍ഗീയ വിഷം തുപ്പിയത്.
'ഞങ്ങള്‍ രാമന്റെ ഭക്തരാണ്. ഞങ്ങള്‍ ആഞ്ജനേയന്റെ ഭക്തരാണ്... ഞങ്ങള്‍ ടിപ്പുവിന്റെ സന്തതികളല്ല. അതിനാല്‍, നിങ്ങള്‍ ആഞ്ജനേയനുവേണ്ടി പ്രാര്‍ത്ഥിക്കണോ അതോ ടിപ്പുവിന്റെ നാമം ജപിക്കണോ എന്ന് യെല്‍ബുര്‍ഗയിലെ ജനങ്ങളോട് ഞാന്‍ ചോദിക്കുന്നു -അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






